Saturday, November 23, 2024
Saudi ArabiaTop Stories

2025 ൽ 45 റിയാലിന് വ്യക്തിഗത ഇൻഷൂറൻസ് ലഭ്യമാക്കും

റിയാദ്: മെഡിക്കൽ ഇൻഷുറൻസ് വിഹിതം 33 ശതമാനത്തിന് പകരം 45 ശതമാനമായി വർധിപ്പിക്കുന്നതിനൊപ്പം 2025ൽ 45 റിയാലിന്റെ വ്യക്തിഗത ഇൻഷുറൻസ് പദ്ധതി ലക്ഷ്യമിടുന്നതായി ഫിനാൻഷ്യൽ സെക്ടർ ഡെവലപ്‌മെന്റ് പ്രോഗ്രാം ഡയറക്ടർ ഫൈസൽ ഷെരീഫ് അറിയിച്ചു.

വാഹന ഇൻഷൂറൻസ് കവറേജ്  40% ൽ നിന്ന് 77% ആക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

എണ്ണ ഇതര ജിഡിപിയിൽ ഈ മേഖലയുടെ സംഭാവന 2019-ലെ 1.9% ൽ നിന്ന് 2025-ൽ 2.4% ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും ഷെരീഫ് സൗദി ഇൻഷൂറൻസ് സിംബോസിയത്തിൽ അറിയിച്ചു.

സ്‌പോർട്‌സ് മന്ത്രാലയത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്‌പോർട്‌സ് ക്ലബ്ബുകൾക്കും വിദ്യാഭ്യാസ അക്കാദമികൾക്കും ഇൻഷുറൻസ് പോളിസി വാഗ്ദാനം ചെയ്തതായി സൗദി സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥരിൽ ഒരാളായ അബ്ദുൾ മാലിക് അൽ ഗുലൈഖ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa













അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്