Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ കാണാതായ മലപ്പുറം സ്വദേശിയെ കണ്ടെത്തി

റിയാദിൽ നിന്ന് കാണാതായ മലപ്പുറം അരിപ്ര സ്വദേശി ഹംസത്തലിയെ ബുറൈദയിൽ കണ്ടെത്തി.

ഈ മാസം 14 മുതൽ ആയിരുന്നു ഹംസത്തലിയെ കാണാതായത്. ഹയ്യുന്നസീമിൽ ഇദ്ദേഹം ജോലി ചെയ്യുന്ന ബഖാലയിൽ നിന്ന് ഉച്ച സമയത്ത് കടയടച്ച്  പുറത്തിറങ്ങിയതിനു ശേഷമാണ് കാണാതായത്.

കഴിഞ്ഞ ദിവസം ഒരു സുഡാനിയുടെ ഫോണിൽ നിന്ന് ഹംസത്തലി റിയാദിലെ ഒരു സുഹൃത്തിനെ വിളിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ഹംസത്തലി സുഹൃത്തിനെ വിളിച്ച കാര്യം സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ അറിയിക്കുകയും അനേഷണത്തിൽ കാൾ വന്നത് ബുറൈദയിൽ നിന്നാണെന്നു മനസ്സിലാക്കുകയുമായിരുന്നു.

തുടർന്ന് സിദ്ദീഖ് തുവ്വൂരും ഹംസത്തലിയുടെ സഹോദരി ഭർത്താവ് അഷ്‌റഫ്‌ ഫൈസി (ജോർദ്ദാൻ) യും ചേർന്ന് ബുറൈദയിലെത്തി അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. മൊബൈൽ നമ്പർ ഒരു പെട്രോൾ പംബിലെ ജീവനക്കാരനായ സുഡാനിയുടേതായിരുന്നു.

എന്നാൽ ഇന്നലെ പംബിലെ ഒരു കഫ്തീരിയ ജീവനക്കാരൻ ഹംസത്തലി പള്ളിയിൽ നിന്നിറങ്ങി വരുന്നത് കാണുകയും സിദ്ദീഖ് തുവ്വൂരിനെ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സിദ്ദീഖ് അൽ ഖസീം സി ഐ ഡി ഓഫീസിൽ വിളിച്ച് വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ ഹംസത്തലിയെ.കൊണ്ട് പോകുകയും ശേഷം സിദ്ദീഖിനെയും അഷ്‌റഫ്‌ ഫൈസിയെയും ഏൽപ്പിക്കുകയും ചെയ്തു.

സാംബത്തിക പ്രയാസം മൂലമുണ്ടായ മാനസിക സമ്മർദ്ദങ്ങൾ ആയിരുന്നു ഹംസത്തലിയെ ഒളിച്ചോടാൻ പ്രേരിപ്പിച്ചത് എന്നാണ് അറിയാൻ സാധിച്ചത്. പള്ളികളിലും മരച്ചുവടുകളിലുമെല്ലാമായിരുന്നു ഹംസത്തലി ഇത്രയും നാൾ കഴിഞ്ഞത്.

ഇത്തരം സാഹചര്യങ്ങളിൽ പ്രയാസങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കണമെന്നും രാജ്യത്തിന്റെ സംവിധാനങ്ങളെയും സൗകര്യങ്ങളെയും ദുരുപയോഗം ചെയ്യാൻ ഇടവരുത്തരുതെന്നും സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ ഓർമ്മിപ്പിച്ചു.

തന്നെ കൊള്ള സംഘം തട്ടിക്കൊണ്ട് പോയെന്നായിരുന്നു ഹംസത്തലി നാട്ടിലേക്ക് ആദ്യം വിളിച്ച സമയം പറഞ്ഞിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്