Saturday, September 21, 2024
Saudi ArabiaTop Stories

അടുത്ത വർഷത്തെ സൗദി ബജറ്റിൽ 900 കോടി റിയാൽ മിച്ചം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി

റിയാദ്: 2023 ലെ സൗദി ബജറ്റിൽ 9 ബില്യൺ റിയാൽ മിച്ചം പ്രതീക്ഷിക്കുന്നതായി സൗദി ധനകാര്യമന്ത്രി മുഹമ്മദ്‌ അൽ ജദ് ആൻ പ്രീ ബജറ്റ് സ്റ്റേറ്റ്മെന്റിൽ അറിയിച്ചു.

2023 ൽ 1123 ബില്യൺ മൊത്തവരുമാനം പ്രതീക്ഷിക്കുംബോൾ 1114 ബില്യൺ റിയാൽ ചെലവ് ആണ് പ്രതീക്ഷിക്കുന്നത്.

എണ്ണേതര മേഖലകളിലെ ജിഡിപിയുടെ വളർച്ചയുടെ പിന്തുണയോടെ യഥാർത്ഥ ജിഡിപിയിൽ 3.1% വളർച്ചയാണ് പ്രാരംഭ കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രാദേശികവും ആഗോളവുമായ പ്രത്യാഘാതങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിന് സാമൂഹിക പിന്തുണയും സംരക്ഷണ സംവിധാനവും വർദ്ധിപ്പിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്.

വിഷൻ 2030-നുള്ളിലെ ഘടനാപരമായ നിരവധി പരിഷ്‌കാരങ്ങളുടെയും മേഖലാ തന്ത്രങ്ങളുടെയും പ്രതിഫലനമെന്ന നിലയിൽ, വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിൽ നല്ല വളർച്ചാനിരക്ക് കൈവരിക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ജദ് ആൻ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്