Saturday, April 19, 2025
KeralaTop Stories

വടക്കാഞ്ചേരി ബസപകടം; ഒളിവിൽ പോയ ഡ്രൈവർ പിടിയിൽ

വടക്കാഞ്ചേരിയിൽ കെഎസ്ആർടിസി ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയുണ്ടായ വൻ ദുരന്തത്തെത്തുടർന്ന് രക്ഷപ്പെട്ട അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ പിടിയിലായി.

അപകടത്തിനു പിന്നാലെ ഒളിവിൽപോയ ഡ്രൈവർ ജോമോൻ (48) ആണ് പോലീസ് പിടിയിലായത്. ഇയാൾ തിരുവനന്തപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊല്ലം ചവറയിൽനിന്നായിരുന്നു വടക്കാഞ്ചേരി പോലീസ് പിടിയിലായത്.

ഇയാൾക്ക് രക്ഷപ്പെടാൻ സഹായം നല്കിയ എറണാകുളം, കോട്ടയം സ്വദേശികളായ രണ്ടു സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്.

അഡ്വക്കറ്റിനെ കാണാൻ കാറിൽ പോകുകയായിരുന്നു ജോമോൻ. അപകടത്തിനുശേഷം തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇയാൾ ആശുപത്രിയിൽനിന്ന് മുങ്ങിയിരുന്നു. തുടർന്ന് ജോമോന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് വല വീശുകയായിരുന്നു.

ഇന്നലെ രാത്രി എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിറകിലിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ടൂറിസ്റ്റ് ബസ്  ചതുപ്പിലേക്കു മറിഞ്ഞിരുന്നു.

അപകടത്തിൽ  5 കുട്ടികളും അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമുൾപ്പെടെ 9 പേരാണ് മരിച്ചത്.

വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വീതവും  പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തിര സഹായം അനുവദിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്