Monday, September 23, 2024
Saudi ArabiaTop Stories

സൗദി ആരോഗ്യ മേഖലയിലെ സ്വകാര്യവത്ക്കരണം; വിശദീകരണവുമായി മന്ത്രി

സൗദി ആരോഗ്യമേഖലയിലെ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ഡോ: ഫഹദ് അൽ ജലാജിൽ വിശദീകരണം നൽകി.

മറ്റ് മേഖലകളിൽ നിന്നുള്ള നിക്ഷേപകർ ആരോഗ്യമേഖലയിൽ നിക്ഷേപം നടത്താനുള്ള നീക്കങ്ങൾ നടത്തുന്നത് ഈ മേഖലയിലുള്ള പ്രതീക്ഷയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

ആരോഗ്യ മേഖലയിൽ നിലവിൽ 10% സ്വകാര്യവത്ക്കരണമാണ് മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്.

വരും കാലങ്ങളിൽ ശേഷിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും. ആരോഗ്യ മേഖല വലിയ അവസരമാണ്. അതിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.

അടുത്ത 5 വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയിൽ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിൽ 100 ലധികം പ്രോജക്ടുകൾ നിലവിൽ വരും.സ്വകാര്യ മേഖലയുടെ മൂലധന നിക്ഷേപ സാധ്യതകൾ 48 ബില്യൺ റിയാലായി ഉയർന്നിട്ടുണ്ട്.

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിൽ രാജ്യത്തിന്റെ വടക്കും തെക്കും രണ്ട് മെഡിക്കൽ നഗരങ്ങളുടെ സ്ഥാപനവും പ്രവർത്തനവും, എയർ മെഡിക്കൽ ട്രാൻസ്പോർട്ട് സേവനങ്ങൾ, മെഡിക്കൽ പുനരധിവാസ സേവനങ്ങൾ നൽകുന്നതിനുള്ള 900 കിടക്കകൾ, 200-ലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങളുടെ പുനഃക്രമീകരണവും മെച്ചപ്പെടുത്തലും, എക്സ്-റേ സേവനങ്ങൾ എന്നിവ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്