Sunday, September 22, 2024
KeralaTop Stories

രണ്ട് സ്ത്രീകളെ വെട്ടി നുറുക്കി ബലി നൽകിയ സംഭവം; ഞെട്ടിത്തരിച്ച് മലയാളി സമൂഹം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: പത്തനംതിട്ടയിൽ സാമ്പത്തിക ഐശ്വര്യത്തിനായി രണ്ട് സ്ത്രീകളെ നരബലി നൽകിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.

വൈദ്യൻ ഭഗവൽ സിംഗ് ഭാര്യ, ലൈല എന്നിവരെ എന്നീ ദമ്പതികൾക്ക് വേണ്ടി ഷാഫി എന്ന ഏജന്റ് ആയിരുന്നു സ്ത്രീകളെ  എത്തിച്ചത്.

ഷാഫി ഇവരെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് 10 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു നരബലിക്കായി എത്തിച്ചത് എന്നാണ് അറിയുന്നത്.

ഒരു സ്ത്രീയുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ഭഗവൽ സിംഗുമായും ഭാര്യയുമായും ചാറ്റിംഗ് നടത്തി ഒരു സിദ്ധനുണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടർന്ന് തന്റെ സ്വന്തം നമ്പർ നൽകുകയും ചെയ്ത് ഷാഫി പ്രസ്തുത സിദ്ധനായി ഇവർക്ക് മുമ്പിൽ അവതരിക്കുകയുമായിരുന്നു എന്നാണ്‌ റിപ്പോർട്ട്. സിദ്ധൻ വേഷത്തിൽ വന്ന ഷാഫിയായിരുന്നു നരബലിക്ക് പ്രചോദനം നൽകിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ശേഷം ഷാഫി തന്നെ വൈദ്യനും ഭാര്യക്കും വേണ്ടി സ്ത്രീകളെ എത്തിച്ച് നൽകുകയും കട്ടിലിൽ കെട്ടിയിട്ട് അതി ക്രൂരമായ രീതിയിൽ കൊലപ്പെടുത്തുകയുമായിരുന്നു.

സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടത് കുറച്ച് സമയം മുമ്പ് ഇലന്തൂരിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ടവരിലെ പത്മ എന്ന സ്ത്രീയെ കഴിഞ്ഞ മാസം അവസാന വാരം മുതൽ കാണാതായതിനെത്തുടർന്നുള്ള മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന വസ്തുതകൾ പുറത്ത് കൊണ്ട് വന്നത്. കാലടി സ്വദേശിയായ റോസ് ലി ആണ് കൊല്ലപ്പെട്ട മറ്റൊരു സ്ത്രീ.റോസ് ലിയെ കഴിഞ്ഞ ജൂൺ മുതൽ ആയിരുന്നു കാണാതായത്. പത്മ തിരോധാനത്തോട് സമാനതകളുള്ളതിനാലായിരുന്നു റോസ് ലി കേസും ചുരുളഴിഞ്ഞത്.

മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു. വൈദ്യൻ ഭഗവൽ സിംഗ് ഫേസ്ബുക്കിൽ ഹൈക്കു കവിതകൾ എഴുതുന്നയാളാണ്. ഇയാൾ ഹൈകു പഠന ക്ലാസും സംഘടിപ്പിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്