വിമാനം വൈകിയാലും കാൻസലായാലും ഉംറക്കാർക്ക് ഇൻഷൂറൻസ് പരിരക്ഷ
ജിദ്ദ: വിദേശത്ത് നിന്ന് വരുന്ന ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസിയിലൂടെ പരിരക്ഷ ലഭിക്കുന്ന ചില സാഹചര്യങ്ങൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി.
പെട്ടെന്നുള്ള കോവിഡ് അണുബാധ, പൊതു അപകടങ്ങളും മരണങ്ങളും, പുറപ്പെടുന്ന വിമാനങ്ങളുടെ റദ്ദാക്കൽ അല്ലെങ്കിൽ കാലതാമസം, അടിയന്തര ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് പോളിസി പരിരക്ഷ ലഭിക്കുന്ന ചില ഘട്ടങ്ങളെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
പോളിസി നയപ്രകാരം ഒരു ലക്ഷം റിയാൽ വരെയുള്ള പരിരക്ഷ ഉപയോക്താവിനു ലഭിക്കും.
വിദേശ തീർത്ഥാടകർക്ക് ഉംറ ഇൻഷൂറൻസ് നിർബന്ധമാണെന്നും വിസ ഫീസിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പോളിസിയെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾക്ക് https://www.riaya-ksa.com/ എന്ന ലിങ്ക് സന്ദർശിച്ചാൽ മതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa