ലോകത്തെ ആദ്യത്തെ കടലാസ് രഹിത നഗരമാകാൻ ദുബൈ
മുഴുവൻ സർക്കാർ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്ത് ലോകത്തെ ആദ്യത്തെ കടലാസ് രഹിത നഗരമെന്ന പദവി സ്വന്തമാക്കാൻ ദുബൈ ഒരുങ്ങുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലക്ഷ്യം സാക്ഷാത്ക്കരിക്കുമെന്നാണു പ്രതീക്ഷ.
മൊബൈൽ ആപ്പുകളും ലളിതമായ സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് ഡിജിറ്റലൈസേഷൻ പ്രക്രിയ വ്യാപിപ്പിക്കാനാണു അധികൃതർ ഉദ്ദേശിക്കുന്നത്.
2021 ഡിസംബർ 12 നു ദുബൈയിയെ ലോകത്തെ ആദ്യത്തെ പേപ്പർലെസ്സ് സിറ്റി ആക്കി പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണു കരുതുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa