വീണ്ടും ഇന്ത്യൻ കമ്പനിയിൽ സൗദി നിക്ഷേപം
സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സൗദി അഗ്രികൾച്ചറൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷൻ കമ്പനി (സാലിക്) വ്യാഴാഴ്ച ബസുമതി അരിയുടെ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയായ എൽടി ഫുഡ്‌സിന്റെ 9.2% ഓഹരി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.
ഏകദേശം 208 ദശലക്ഷം റിയാൽ മൂല്യമുള്ള ഓഹരികൾ വാങ്ങുന്നതിലൂടെയാണ് ഏറ്റെടുക്കൽ പൂർത്തിയാകുക.
ഇപ്പോൾ ഏറ്റെടുത്ത LT ഫുഡ്‌സിന്റെ തന്നെ സബ്സിഡിയറിയായ ദാവത്ത് ബസുമതി അരിക്കമ്പനിയുടെ 30 ശതമാനം ഓഹരി നേരത്തെ സാലിക് സ്വന്തമാക്കിയിരുന്നു.
70 വർഷം മുമ്പ് സ്ഥാപിതമായതും 2006 ഡിസംബർ മുതൽ ഇന്ത്യൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതുമായ LT ഫുഡ്‌സ്, 60-ലധികം രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളിലും ഓർഗാനിക് ബിസിനസ്സുകളിലും വൈദഗ്ദ്ധ്യം നേടിയ സ്ഥാപനമാണ്.
ഏകദേശം 715 മില്യൺ ഡോളറായിരുന്നു കഴിഞ്ഞ വർഷം എൽ ടി കമ്പനിയുടെ വരുമാനം. “ദാവാത്ത് നു പുറമെ, “റോയലും എൽ ടി യുടെ പ്രമുഖ ബ്രാൻഡിൽ ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa