സൗദിയിലേക്ക് പുതിയ വിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് ഇനി പിസിസി ആവശ്യമില്ല
സൗദിയിലേക്ക് പുതിയ വിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് വിസ സ്റ്റാംബിംഗിനു ബാധകമായിരുന്ന പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) ഇനി മുതൽ ആവശ്യമില്ലെന്ന് ന്യൂഡെൽഹിയിലെ സൗദി എംബസി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമയാണു ഈ തീരുമാനമെന്നും എംബസി കുറിപ്പിൽ അറിയിക്കുന്നു. എംബസിയുടെ സർക്കുലർ ഇങ്ങനെ വായിക്കാം.
”സൗദിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിൻ്റെയും ശക്തമായ ബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഇനി മുതൽ സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ കരസ്ഥമാക്കാൻ ഇന്ത്യക്കാർക്ക് പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.
സൗദിയിൽ സമാധാനപരമായി കഴിയുന്ന ഇരുപത് ലക്ഷത്തിലധികം ഇന്ത്യക്കാരുടെ സംഭാവനകളെ സൗദി അറേബ്യ പ്രശംസിക്കുന്നു”.
പിസിസി ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നതെന്നും പിസിസി ഒഴിവാക്കിയ നടപടി ആയിരക്കണക്കിനു ഇന്ത്യക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് കോട്ടക്കൽ ഖൈർ ടൂർസ് ട്രാവൽസ് എം ഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa