അബ്ദുൽ അസീസ് രാജാവിനെ ത്വവാഫിനിടയിൽ വധിക്കാനുള്ള ശ്രമം തടഞ്ഞ സഊദ് രാജാവിനു കുത്തേറ്റ ചരിത്രം അറിയാം
1935 ൽ സൗദി രാഷ്ട്രപിതാവ് അബ്ദുൽ അസീസ് രാജാവിനെ ഹജ്ജിന്റെ ഭാഗമായ ഇഫാളതിന്റെ ത്വവാഫ് നിർവ്വഹിക്കുന്നതിനിടെ അക്രമികൾ വധിക്കാൻ ശ്രമിച്ച സംഭവം സ ഊദ് രാജാവിന്റെ പേരിലുള്ള ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തി.

അബ്ദുൽ അസീസ് രാജാവ് ത്വവാഫിന്റെ അഞ്ചാമത്തെ റൗണ്ട് ആരംഭിക്കുന്ന സമയം ഹജറുൽ അസ് വദ് ചുംബിക്കാനായി സമീപിക്കുംബോഴായിരുന്നു സംഭവം.
ഹിജ്ർ ഇസ്മായിലിന്റെ ഭാഗത്ത് നിന്ന് ഓടിയെത്തിയ ഒരു അക്രമി കത്തിയുമായി രാജാവിനെ കുത്താൻ ശ്രമിച്ചു. എന്നാൽ ഇത് കണ്ട രാജാവിന്റെ പിറകിലുണ്ടായിരുന്ന മകൻ സ ഊദ് രാജാവ് പിതാവിന്റെയും അക്രമിയുടെയും ഇടയിലേക്ക് കുതിച്ച് പിതാവിനെ കവർ ചെയ്യുകയും കുത്ത് സ ഊദ് രാജാവിന്റെ പുറത്തേൽക്കുകയുമായിരുന്നു. സ ഊദ് രാജാവിനു ഇത് വഴി സാരമായി പരിക്കേറ്റിരുന്നു.
അതേ സമയം തന്നെ മറ്റു രണ്ട് അക്രമികൾ കൂടി കത്തികളുമായി രാജാവിനും കിരീടാവകാശിക്കും നേരെ വന്നു. ഉടൻ രാജാവിന്റെ അംഗരക്ഷകർ മൂന്ന് അക്രമികളെയും വധിക്കുകയും ചെയ്തു.
തുടർന്ന് പട്ടാളക്കാർ മസ്ജിദുൽ ഹറാമിലേക്കുള്ള മുഴുവൻ വാതിലുകളും അടച്ചു. യമനികളായിരുന്നു അക്രമികളെന്ന് തിരിച്ചറിഞ്ഞു.
ശേഷം അബ്ദുൽ അസീസ് രാജാവ് ത്വവാഫ് പൂർത്തിയാക്കുകയും സ അ് യ് കുതിരപ്പുറത്തേറി പൂർത്തിയാക്കുകയും ചെയ്തു. മത്വാഫിലെ രക്തക്കറകൾ ഉടൻ വൃത്തിയാക്കുകയും ചെയ്തു.
ഒരു മകന്റെ തന്റെ പിതാവിനോടുള്ള സ്നേഹത്തിന്റെ ഉദാത്തമായ തെളിവായി സഊദ് രാജാവ് അബ്ദുൽ അസീസ് രാജാവിനെ സംരക്ഷിക്കാൻ കുത്തേൽക്കേണ്ടി വന്ന സംഭവത്തെ സ ഊദ് രാജാവിന്റെ പേരിലുള്ള അക്കൗണ്ട് വിശേഷിപ്പിക്കുന്നു.
ഹറമിൽ അബ്ദുൽ അസീസ് രാജാവിനെ വധിക്കാൻ ശ്രമിച്ച അക്രമികളെ കൊലപ്പെടുത്തിയ ശേഷമുള്ള ചിത്രം കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa