വെള്ളപ്പൊക്കത്തിനിടയിലും നമസ്ക്കാരം ഒഴിവാക്കാതെ സൗദി പൗരൻ; വീഡിയോ വൈറലാകുന്നു
ജിദ്ദയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിനിടയിൽ കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിലിനെ വക വെക്കാതെ ഒരു സൗദി പൗരൻ നമസ്ക്കരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
പ്രസ്തുത സംഭവത്തെക്കുറിച്ച് വെള്ളത്തിനു നടുവിൽ നമസ്ക്കരിക്കുന്ന വ്യക്തിയുടെ മകനായ റഅദ് അബ്ദുള്ള മുതൈരി പറയുന്നത് ഇങ്ങനെ:
“എന്റെ പിതാവ് നമസ്ക്കരിക്കുന്ന വീഡിയോ ചിത്രീകരിച്ചത് ഞങ്ങളുടെ ഒരു അയൽ വാസിയാണ്. അദ്ദേഹം പിതാവിനെ കാമറയിൽ പകർത്തിയത് ഞങ്ങൾ അറിയില്ലായിരുന്നു.
വെള്ളപ്പൊക്കമുണ്ടായപ്പോൾ ഞങ്ങൾ വീടിന്റെ മുറ്റത്തായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾ കാർ വീട്ടിലേക്ക് കയറ്റാനുള്ള പരിശ്രമത്തിലായിരുന്നു.
പെട്ടെന്ന് വെളളത്തിന്റെ ഒഴുക്ക് ശക്തമാകുകയും പിതാവ് അതിൽ ഒഴുകിപ്പോകുകയും ചെയ്തു. ഞാൻ പെട്ടെന്ന് പിതാവിനെ രക്ഷിച്ചു. ശേഷം കാറിൽ പിതാവും സഹോദരനുമൊത്ത് ഇരുന്നു.
കാറുമായി മുന്നോട്ട് പോയെങ്കിലും ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് തുടരുന്നതിനാൽ ഞങ്ങൾ കാറിൽ നിന്ന് പിതാവുമൊത്ത് ഇറങ്ങി. എന്നാൽ പിതാവ് എന്റെ കൈയിൽ നിന്നും വഴുതി വീണ്ടും വെള്ളത്തിൽ ഒഴുകിപ്പോയി.
ഒഴുക്കിൽപ്പെട്ട പിതാവ് മറ്റൊരു കാറിന്റെ വൈപറിൽ പിടിച്ചു കൊണ്ട് ഒഴുക്കിൽ നിന്ന് രക്ഷപ്പെടുകയും ആ സമയം ബാങ്ക് വിളിക്കുന്നത് കേൾക്കുകയും ചെയ്തു. തുടർന്ന് ചുറ്റുമുള്ള വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്ക് വക വെക്കാതെ പിതാവ് നമസ്ക്കാരം നിർവ്വഹിക്കുകയായിരുന്നു”.
വെള്ളപ്പൊക്കത്തിൽ നിന്നും നമ്മെ രക്ഷിച്ച അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നുവെന്നായിരുന്നു പിതാവിന്റെ പ്രതികരണം.
ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്ക് വക വെക്കാതെ സൗദി പൗരൻ നമസ്ക്കാരം നിർവ്വഹിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa