ബഹ്റൈന് സഖ്യ രാജ്യങ്ങളുടെ ആയിരം കോടി ഡോളർ സഹായം; ഒന്നാം ഗഡു ലഭിച്ചു
ഗൾഫ് സഖ്യ രാജ്യങ്ങൾ ബഹ്റൈന് നൽകാമെന്നേറ്റ സഹായ ധനത്തിൻ്റെ ഒന്നാം ഗഡു ലഭിച്ചതായി ബഹ്രൈൻ സെൻട്രൽ ബാങ്ക് അറിയിച്ചു.
10 ബില്ല്യൻ ഡോളറിൻ്റെ സഹായം ബഹ്റൈന് നൽകുമെന്നായിരുന്നു സഖ്യ രാജ്യങ്ങളായ സൗദിയും യു എ ഇയും കുവൈത്തും വാഗ്ദാനം ചെയ്തിരുന്നത്. ഇതിൻ്റെ ഒന്നാം ഗഡുവാണു ഇപ്പോൾ ലഭിച്ചത്.
കടുത്ത സാംബത്തിക പ്രതിസന്ധിയിലായിരുന്ന ബഹ്രൈനെ സഹായിക്കാൻ മൂന്ന് രാജ്യങ്ങളും ചേർന്ന് തീരുമാനിക്കുകയായിരുന്നു. സമാന സഹായം ജോർദ്ദാനിനും സഖ്യ രാജ്യങ്ങൾ വാഗ്ദാനം നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa