Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ പുതിയ രണ്ട് പ്രകൃതിവാതക പാടങ്ങൾ കണ്ടെത്തി

റിയാദ്: ഈസ്റ്റേൺ പ്രൊവിൻസിൽ രണ്ട് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു.

ഹൊഫൂഫിൽ നിന്ന് 142 കിലോമീറ്റർ അകലെ ഗവാർ ഫീൽഡിൻ്റെ തെക്ക് പടിഞ്ഞാറു ഭാഗത്തായാണ് “ഔതാദ്” പ്രകൃതി വാതക പാടം കണ്ടെത്തിയത്.

ദഹ്‌റാനിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി 230 കിലോമീറ്റർ അകലെയായാണ് “അദഹ് ന” എണ്ണപ്പാടം കണ്ടെത്തിയത്.

പുതിയ എണ്ണപ്പാടങ്ങളുടെ കണ്ടെത്തൽ സൗദിയുടെ പ്രകൃതി വാതക ശേഖരം ശക്തിപ്പെടുത്തുമെന്നും സൗദിയുടെ തന്ത്രപരമായ നീക്കങ്ങൾക്ക് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

തന്റെ രാജ്യത്തിനു നൽകുന്ന എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് അല്ലാഹുവിനെ സ്തുതിച്ച മന്ത്രി രാജാവിനെയും കിരീടാവകാശിയെയും സംരക്ഷിക്കാനും രാജ്യത്തിൻ്റെ സുരക്ഷയും സമൃദ്ധിയും സ്ഥിരതയും ശാശ്വതമാക്കാനും സർവ്വ ശക്തനോട് പ്രാർഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്