Monday, November 25, 2024
Saudi ArabiaTop StoriesTravel

റിയാദ് എയർപോർട്ടിലെ അന്താരാഷ്ട്ര വിമാന സർവീസ് ഓപ്പറേഷനുകൾ വ്യത്യസ്ത ടെർമിനലുകളിലേക്ക് മാറ്റുന്നു

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്ലൈറ്റുകളുടെ ഓപ്പറേഷൻ വ്യത്യസ്ത ഘട്ടങ്ങളിലായി ടെർമിനൽ 2 ൽ നിന്ന് ടെർമിനൽ 3 ലേക്കും 4 ലേക്കും  മാറ്റുന്നതായി കിംഗ് ഖാലിദ് എയർപോർട്ട് അറിയിച്ചു.

ഡിസംബർ 4 നു ഉച്ചയ്ക്ക് 1:00 മുതൽ സൗദി എയർലൈൻസിന്റെ അബുദാബി – ബഹ്‌റൈൻ – ബെയ്‌റൂട്ട് – അമ്മാൻ – കുവൈറ്റ് ഫ്ലൈറ്റുകൾ ടെർമിനൽ 4 ലേക്ക് മാറ്റും.

ഡിസംബർ 5 മുതൽ ദുബായ് – കെയ്‌റോ – ഷറം ഷെയ്ഖ്- ബുർജ് അൽ അറബ് ഫ്ലൈറ്റുകൾ ടെർമിനൽ 4 ലേക്ക് മാറ്റും.

ഡിസംബർ 6 മുതൽ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും ഓപറേറ്റ് ചെയ്യുന്നത് ടെർമിനൽ 4 ൽ നിന്നായിരിക്കും.

അതോടൊപ്പം ഫ്ലൈ അദീലിന്റെ സർവീസുകൾ ഡിസംബർ 7 മുതൽ ടെർമിനൽ 3 ലേക്ക് മാറ്റും.

ഫ്ലൈ നാസിന്റെ സർവീസുകളും സ്കൈ ടീം ഫ്ലൈറ്റുകളും ഡിസംബർ 8 മുതലായിരിക്കും ടെർമിനൽ 3 ലേക്ക് മാറ്റുകയെന്നും കിംഗ് ഖാലിദ് എയർപോർട്ട് വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa








അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്