സൗദിയിൽ ശംബളവും ആനുകൂല്യങ്ങളും ലഭിക്കാതിരുന്ന തൊഴിലാളിക്ക് 2.7 ലക്ഷം റിയാൽ നൽകണമെന്ന് കോടതി വിധി
റിയാദ്: മാസങ്ങളോളം ശംബളം നൽകാതിരുന്ന കംബനി, വിദേശ തൊഴിലാളിക്ക് നൽകാനുള്ള മുഴുവൻ ആനുകൂല്യങ്ങളും നൽകണമെന്ന് ലേബർ കോടതി വിധിച്ചു.
മാസങ്ങളോളം ശംബളം ലഭിക്കാതിരുന്നതിനെത്തുടർന്നാണു തൊഴിലാളി കംബനിക്കെതിരെ പരാതി നൽകിയത്. കേസ് പരിഗണിച്ച ലേബർ കോടതി തൊഴിലാളിക്ക് നൽകാനുള്ള ശംബളവും, വെക്കേഷൻ മണിയും സർവ്വീസ് ആനുകൂല്യങ്ങളും അടക്കം 2.7 ലക്ഷം റിയാൽ നൽകണമെന്ന് വിധിക്കുകയായിരുന്നു.
തൊഴിലാളിക്ക് ആനുകൂല്യങ്ങൾ നൽകണമെന്നതിനു പുറമെ 1.5 ലക്ഷം റിയാൽ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫണ്ടിലേക്ക് പിഴയായി അടക്കാനും വിധിയിലുണ്ട്.
സൗദി നിയമ മന്ത്രി വലീദ് മുഹമ്മദ് അൽ സംആനി അടുത്തിടെ ഉദ്ഘാടനം ചെയ്ത പ്രത്യേക കോടതിയാണു ഈ വിധി പുറപ്പെടുവിച്ചത് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa