Saturday, November 23, 2024
QatarSportsTop Stories

ഗാലറി കണ്ണീരിലമർന്നു; മഞ്ഞപ്പട പുറത്ത്

ദോഹ: ഫിഫ 2022: ഖത്തർ എഡ്യുക്കേഷൻ സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് ബ്രസീൽ ആരാധകർക്ക് പൊട്ടിക്കരഞ്ഞ് കൊണ്ട് പിരിയാനായിരുന്നു യോഗം.

കിരീടം ചൂടൂമെന്ന പ്രതീക്ഷയിൽ എത്തുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത ബ്രസീലിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ക്രൊയേഷ്യ സെമിഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.

ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച മത്സരമായിരുന്നു ഇന്ന് കണ്ടത്. ആരും ഗോളടിക്കാതിരുന്നതിനാൽ എക്സ്റ്റ്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ ആദ്യ പകുതിയിൽ ബ്രസീലും രണ്ടാം പകുതിയിൽ ക്രൊയേഷ്യയും ഓരോ ഗോൾ വീതം നേടി മത്സരം വീണ്ടും സമനിലയിലായി. തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യൻ ഗോളി ബ്രസീലിന്റെ ഒരു ഷോട്ട് തടുക്കുകയും ബ്രസീൽ മറ്റൊരു ഷോട്ട് പാഴാക്കുകയും ചെയ്തതോടെ ക്രൊയേഷ്യ വിജയം ഉറപ്പിക്കുകയായിരുന്നു.

അതി വേഗതയും പാസുകളും കണ്ട മത്സരം തുടക്കം മുതൽ അവസാനം വരെ ആകാംക്ഷാഭരിതമായിരുന്നു. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ഈ വർഷവും തങ്ങൾ ഒട്ടും പിറകിലല്ലെന്ന് തെളിയിച്ച സൂപ്പർ മത്സരമായിരുന്നു ഇന്നത്തേത്.

ക്രൊയേഷ്യൻ വിജയത്തിന്റെ യഥാർത്ഥ ശില്പി ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിക് ആണെന്ന് തന്നെ പറയാം. അതോടൊപ്പം നെയ്മറെ പൂട്ടിയ ഡിഫൻസിനെയും പ്രശംസിക്കാതെ വയ്യ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്