മഞ്ഞക്കാർഡുകളുടെ പ്രവാഹം; ഫൈനൽ വിസിലടിച്ചതിനു ശേഷവും ചുവപ്പ് കാർഡ്: ലോകം വീർപ്പടക്കിപ്പിടിച്ച ദിനം
സംഭവബഹുലമായിരുന്നു കഴിഞ്ഞ ദിവസത്തെ അർജന്റീന നെതർലന്റ് മത്സര രാവ്. ബ്രസീലിന്റെ പരാജയത്തെത്തുടർന്ന് ലോകത്തിനു പിന്നീട് അറിയാനുള്ളത് അർജന്റീനയുടെ ഭാവി എന്താകുമെന്നതായിരുന്നു.
എന്നാൽ ഏറെ ആവേശകരവും വീറും വാശിയും നിറഞ്ഞ മത്സരത്തിനൊടുവിൽ എക്സ്ട്രാ ടൈമും പിന്നിട്ട് പെനാൽട്ടി ഷൂട്ടൗട്ടിലൂടെ വിജയം നേടാൻ ഭാഗ്യം ലഭിച്ചത് അർജന്റീനക്കായിരുന്നു.
എങ്കിലും രണ്ട് ഗോളിനു മുന്നിട്ട് നിന്ന അർജന്റീനക്ക് മുന്നിൽ തളരാതെ രണ്ട് ഗോളും തിരിച്ചടിച്ചായിരുന്നു തങ്ങൾ മത്സരം പെനാൽട്ടി വരെ എത്തിച്ചത് എന്ന ആശ്വാസത്തിലാണ് ഡച്ച് പട നാട്ടിലേക് മടങ്ങുന്നത്.
അതേ സമയം വാക്കേറ്റങ്ങളും ഫൗളുകളും നിരവധി മഞ്ഞക്കാർഡുകളും കണ്ട മത്സരത്തിൽ ഫൈനൽ വിസിലടിച്ചതിനു ചുവപ്പ് കാർഡ് കാട്ടേണ്ട ഗതിയായിരുന്നു റഫറിക്കുണ്ടായിരുന്നത്.
എട്ട് അർജന്റീനിയൻ കളിക്കാർക്ക് പുറമെ രണ്ട് അർജന്റീനിയൻ ഒഫീഷ്യലുകൾക്കും (മാനേജർ, കോച്ചിംഗ് സ്റ്റാഫ്) മഞ്ഞക്കാർഡുകൾ കാണിച്ച റഫറി ലാഹോസ് ഏഴ് നെതർലാന്റ് കളിക്കാർക്കും മഞ്ഞക്കാർഡുകൾ പുറത്തെടുത്തു. നെതർലന്റിന്റെ ഡെൻസൽ ഡംഫ്രൈസിനു രണ്ട് മഞ്ഞക്കാർഡുകൾ ലഭിച്ചതിനാൽ റെഡ് കാാർഡ് കിട്ടി. ഫൈനൽ വിസിൽ മുഴക്കിയ ശേഷം വാക്കേറ്റം നടത്തിയതിനായിരുന്നു ഡംഫ്രസിനു ചുവപ്പ് സ്വീകരിക്കേണ്ടി വന്നത്.
അതേ സമയം കൂടുതൽ മഞ്ഞക്കാർഡുകൾ പുറത്തെടുത്ത് റെക്കോർഡിട്ട മത്സരത്തിലെ റഫറി ലാഹോസിനെതിരെ മെസ്സിയടക്കം പല പ്രമുഖരും ശക്തമായ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. ചില മാധ്യമങ്ങൾ റഫറിയെ ഹൃദയശൂന്യൻ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa