അറ്റ്ലസ് സിംഹങ്ങൾ ചരിത്രം രചിച്ചു
ലോകം ശ്വാസം അടക്കിപ്പിടിച്ച നിമിഷങ്ങൾ, മൊറോക്കോ ഉയർത്തിയ ഒരു ഗോൾ ലീഡ് പറങ്കിപ്പട ഏത് നിമിഷവും മറി കടക്കുമെന്ന് തോന്നിയ നിരവധി മുഹൂർത്തങ്ങൾ, പക്ഷേ ലോകം കണ്ട മികച്ച ഫുട്ബോളർ ക്രിസ്റ്റ്യാനോ റോണാൾഡോക്കും കൂട്ടർക്കും അറ്റ്ലസ് സിംഹങ്ങൾ എന്ന പേരിലറിയപ്പെടുന്ന മൊറോക്കൻ ടീമിന്റെ ജൈത്ര യാത്രയെ തടയാനായില്ല. കണ്ണ് നിറച്ച് പോർച്ചുഗീസ് ടീം ലോകക്കപ്പ് സെമി കാണാതെ പുറത്താകുന്ന കാഴ്ചയോടൊപ്പം പുതിയ റെക്കോർഡുകൾ തീർത്ത മൊറോക്കൻ വിജയാഘോഷമായിരുന്നു പിന്നീട് ലോകം ദർശിച്ചത്.
42 ആം മിനുട്ടിൽ നെസെയ്രിയായിരുന്നു മൊറോക്കോയുടെ വിജയ ഗോൾ സ്കോർ ചെയ്‌തത്. തുടർന്ന് മറുപടിയായി മൊറോക്കൻ ഗോൾ മുഖത്തേക്ക് തുടർച്ചയായ അക്രമണങ്ങൾ അഴിച്ച് വിടുകയായിരുന്നു പറങ്കിപ്പട.
എന്നാൽ മൊറോക്കൻ ഗോൾ മുഖത്ത് ശക്തമായി നില കൊണ്ട പ്രതിരോധ നിരക്കും ഗോളിക്കും മുന്നിൽ പറങ്കിപ്പടയുടെ ആക്രമണങ്ങൾ നിർവീര്യമാകുകയായിരുന്നു.
ആദ്യമായി ലോകക്കപ്പ് സെമിഫൈനലിൽ പ്രവേശിക്കുന്ന ആഫ്രിക്കൻ രാജ്യം, ആദ്യ അറബ് രാജ്യം തുടങ്ങി നിരവധി റെക്കോർഡുകളാണ് ഈ ഒരു രാവിൽ മൊറോക്കോ സ്വന്തമാക്കിയത്.
കളിയിൽ 74 ശതമാനം പന്ത് കൈയിൽ വെച്ചിട്ടും മൊറോക്കോയേക്കാൾ ഇരട്ടിയിലധികം പാസുകൾ ചെയ്തിട്ടൂം പോർച്ചുഗലിനു ഒരു ഗോളെങ്കിലും മടക്കാനാകുക എന്ന ലക്ഷ്യം പൂർത്തിയാക്കാൻ സാധിക്കാതെ വരികയായിരുന്നു.
ഏതായാലും അറബ് ലോകത്തും ആഫ്രിക്കയിലും മൊറോക്കോയുടെ വിജയം വലിയ ആഘോഷമായി കൊണ്ടാടാൻ തുടങ്ങിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa