Sunday, April 20, 2025
KuwaitTop Stories

വിദേശകാര്യ മന്ത്രാലയത്തിന്റെ നമ്പറിൽ നിന്നും നിങ്ങൾക്ക് കോൾ വരാം; കുവൈത്തിലുള്ളവർക്ക് മുന്നറിയിപ്പ്

കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ടെലഫോൺ നംബർ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

22225555 എന്ന മന്ത്രാലയത്തിൻ്റെ നംബർ ഹാക്ക് ചെയ്ത് വ്യക്തികൾക്ക് വിളിച്ച് പണം തട്ടുകയാണു സംഘം ചെയ്യുന്നത്.

വ്യക്തികളുടെ സർട്ടിഫിക്കറ്റുകൾക്കും മറ്റുമുള്ള പണം ചില അക്കൗണ്ടുകളിലേക്ക് ട്രാൻസ്ർ ചെയ്യണമെന്ന് പറഞ്ഞാണു തട്ടിപ്പ് നടത്തുന്നത്.

യു എ ഇ യിലെ ഇന്ത്യൻ എംബസിയിൽ നിന്നെന്ന വ്യാജേന വിളിച്ച് യു എ ഇയിലെ ഇന്ത്യക്കാരെ വിളിച്ച് പറ്റിക്കാൻ ശ്രമം നടന്നത് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്