സൗദിയിൽ പ്രൊഫഷണൽ ഇഖാമ സംവിധാനം കൊണ്ട് വരാൻ പഠനം
സൗദിയിൽ പ്രത്യേകം ആവശ്യമുള്ള തൊഴിൽ മേഖലക്കനുസൃതമായി പ്രൊഫഷണൽ ഇഖാമ സംവിധാനം കൊണ്ട് വരുന്നത് സംബന്ധിച്ച് പഠനം നടക്കുന്നതായി വാണിജ്യ മന്ത്രാലയം.
ബിനാമി ബിസിനസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രൊഫഷണൽ ഇഖാമ സംവിധാനത്തെക്കുറിച്ച് അധികൃതർ ചിന്തിക്കുന്നത്.
ഇഖാമ ലഭിക്കാനുള്ള വ്യവസ്ഥകളും ആവശ്യകതകളും നിർണ്ണയിക്കുന്നതും താമസത്തിനുള്ള സമയപരിധികളും അതിന്റെ ഫീസും വ്യക്തമാക്കുന്നതുമായ ഒരു സംവിധാനം സജ്ജീകരിക്കുന്നതും പഠനത്തിന്റെ ഭാഗമാണ്.
സീസൺ തൊഴിലാളികളെ ലഭ്യമാക്കാനായി മാത്രം ഒരു ദേശീയ കമ്പനി രൂപീകരിക്കുന്നതും പഠന വിധേയമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങൾ ഏകോപിപ്പിച്ച് കൊണ്ടാണ് പഠനത്തെക്കുറിച്ചുള്ള വിലയിരുത്തൽ നടത്തുക. 90 ദിവസം കൊണ്ട് റിപ്പോർട്ട് നൽകാനാണു നിർദ്ദേശം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa