Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് വൻ തോതിൽ മയക്ക് മരുന്ന് കടത്താൻ ശ്രമം; 421 പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് 421 പേരെ അധികൃതർ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി  റിപ്പോർട്ട് ചെയ്തു.

നജ്‌റാൻ, ജസാൻ, അസീർ മേഖലകളിലെ ലാൻഡ് പട്രോളിംഗ് 53 ടൺ ഖാത്ത്, 807 കിലോ ഹാഷിഷ്, 1,45,597 ആംഫെറ്റാമൈൻ ഗുളികകൾ എന്നിവ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ബോർഡർ ഗാർഡ് ജനറൽ ഡയറക്ടറേറ്റ് വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി പറഞ്ഞു.

മെഡിക്കൽ നിയന്ത്രണത്തിന് വിധേയമായ 4,75,166 ഗുളികകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

അറസ്റ്റിലായവരിൽ 39 പേർ സൗദി പൗരന്മാരും 342 പേർ യെമനികളും 38 പേർ എത്യോപ്യക്കാരും രണ്ട് പേർ ഇറാഖി പൗരന്മാരുമാണ്. 

പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തീകരിച്ചതായും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അൽ ഖുറൈനി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്