ജിദ്ദ മക്ക ഡയറക്ട് റോഡ് നിർമ്മാണത്തിന്റെ മൂന്നാം ഘട്ടം പൂർത്തിയായി
ജിദ്ദയെയും മക്കയെയും ബന്ധിപ്പിക്കുന്ന പുതിയ ഡയറക്ട് റോഡിന്റെ മൂന്നാം ഘട്ട പ്രവൃത്തികൾ പൂർത്തിയായതായി സൗദി ഗതാഗത വകുപ്പ് അറിയിച്ചു.
ഇരു ഭാഗത്തേക്കും നാല് വരിപ്പാതയുള്ള എക്സ്പ്രസ് വേയുടെ ആകെ നീളം 73 കിലോമീറ്റർ ആണ്. ഇതിൽ 27 കിലോമീറ്റർ നീളമുള്ള മൂന്നാം ഘട്ട പ്രവൃത്തികൾ ആണ് പൂർത്തിയാക്കിയത്.
പദ്ധതിയുടെ 20 കിലോമീറ്റർ നീളമുള്ള നാലാം ഘട്ടം ആണ് ഇനി പ്രവൃത്തികൾ നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ 7 കിലോമീറ്ററും രണ്ടാം ഘട്ടത്തിൽ 19 കിലോമീറ്ററും പൂർത്തിയാക്കിയിരുന്നു.
ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്കുള്ള ദൂരം ഗണ്യമായി കുറക്കുന്ന പുതിയ പാത തീർഥാടകർക്ക് പുറമെ നോർത്തേൺ മക്കയിലേയും ഈസ്റ്റേൺ ജിദ്ദയിലേയും ജനങ്ങൾക്കും വലിയ അനുഗ്രഹമാകും.
അതോടൊപ്പം ഹറമൈൻ എക്സ്പ്രസ് വേയിലെ തിരക്ക് വലിയ തോതിൽ കുറക്കാനും പുതിയ പാത സഹായകരമാകും.
ജിദ്ദ എയർപോർട്ടിൽ നിന്ന് മക്ക ഫോർത്ത് റിംഗ് റോഡിലേക്ക് 30 മിനുട്ട് കൊണ്ട് എത്താൻ പുതിയ റൂട്ടിലൂടെ സാധ്യമാകും എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa