Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ 6000 റിയാൽ പിഴയോ; പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

സൗദിയിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ ആറായിരം റിയാൽ വരെ പിഴ ഈടാക്കും എന്ന് പറഞ്ഞുകൊണ്ട് ഒരു സ്ക്രീൻ ഷോട്ട് വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ എന്താണ് ഇതിന്റെ വാസ്തവം?, പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിൽ പറയുന്ന കാര്യം സത്യത്തിൽ ശെരിയാണെങ്കിലും ആളുകൾ തെറ്റായിട്ടാണ് ഇത് മനസ്സിലാക്കിയിട്ടുള്ളത്.

നിലവിൽ റെഡ് സിഗ്നൽ മറികടന്നാൽ ഈടാക്കുന്ന മൂവായിരം റിയാലിന് പകരം ഇനി മുതൽ ആറായിരം റിയാൽ ഈടാക്കും എന്നാണ് പലരും മനസ്സിലാക്കിയത്. എന്നാൽ ഇങ്ങനെയല്ല കാര്യങ്ങൾ.

റെഡ് സിഗ്നൽ തെറ്റിച്ചാൽ മൂവായിരം റിയാൽ മുതൽ ആറായിരം റിയൽ വരെ പിഴ ചുമത്താം എന്നതാണ് സൗദി മുറൂരിന്റെ ആദ്യമേ ഉള്ള നിയമം, അത് പുതുതായി വന്നതല്ല എന്ന് ചുരുക്കം.

എന്നാൽ സാധാരണ നിലയിൽ റെഡ് സിഗ്നൽ തെറ്റിക്കുന്നവരിൽ നിന്ന് മൂവായിരം റിയാൽ മാത്രമേ പിഴ ഈടാക്കൂ. നിയമ ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ആറായിരം റിയാൽ വരെ പിഴ ഈടാക്കാൻ മുറൂറിന് അധികാരമുണ്ട്.

റെഡ് സിഗ്നൽ മറികടക്കുന്നതിന് പുറമെ, കുട്ടികളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന സ്‌കൂൾ ബസുകളെ അപകടകരമായ രീതിയിൽ മറികടക്കുക, പോലീസ് പരിശോധനാ കേന്ദ്രങ്ങളിൽ നിർത്താതെ പോകുക എന്നിങ്ങനെയുള്ള പത്തോളം നിയമലംഘനങ്ങൾക്ക് ആറായിരം റിയാൽ വരെ പിഴ ഈടാക്കിയേക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa