തൃശൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു
തൃശ്ശൂരിൽ നാടിനെ നടുക്കിയ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തൃശൂർ എറവിൽ കാറും ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളായ സി ഐ വിൻസൻറ് (61) ഭാര്യ മേരി (56), വിൻസന്റിന്റെ സഹോദരൻ തോമസ്, ജോസഫ് എന്നിവരാണ് മരണപ്പെട്ടത്.
ഉച്ചക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു.
തൃശൂരിൽ നിന്ന് വാടാനപ്പള്ളിയിലേക്ക് പോവുകയായിരുന്ന തരകൻസ് ബസിലേക്കാണ് കാർ ഇടിച്ചു കയറിയത്. അപകടത്തിന്റെ ശക്തിയിൽ കാറിന്റെ മുൻ ഭാഗം പൂര്‍ണമായും തകര്‍ന്നു.
രക്ഷാപ്രവര്‍ത്തനത്തിലേർപ്പെട്ടവർ കാറ് വെട്ടിപ്പൊളിച്ചാണ് എല്ലാവരും പുറത്തെടുത്തത്. രണ്ട് പേരുടെ മൃതദേഹങ്ങൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
തൃശൂർ സെൻറ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകനാണ് മരണപ്പെ സി ഐ വിൻസൻറ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa