Saturday, November 23, 2024
SocialTop Stories

മാതാപിതാക്കൾ അവരുടെ കുട്ടികളുടെ മാനസിക വൈകല്യങ്ങളുടെ കാരണമായേക്കാം

കുട്ടികളുടെ മാനസിക അസ്വാസ്ഥ്യങ്ങളുടെ  കാരണങ്ങൾ മാതാപിതാക്കളായേക്കാമെന്ന് അറബ് സൈക്കോളജിസ്റ്റ് അൽ ഹനൂഫ് യമാനി പറഞ്ഞു.

മാതാപിതാക്കൾ തന്റെ കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുതെന്ന് സ്പെഷ്യലിസ്റ്റ് കൂട്ടിച്ചേർത്തു.

കൂടാതെ, കുട്ടിയെക്കുറിച്ചുള്ള ചില പ്രത്യേക  വിശേഷണങ്ങളുടെ ആവർത്തനവും ഒഴിവാക്കണം. ഉദാഹരണത്തിന്, അവനെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച്  “എപ്പോഴും സൈലന്റാായ വ്യക്തിയാണെന്നും അവന് സുഹൃത്തുക്കളില്ല” എന്നും മറ്റും വിശേഷിപ്പിക്കുന്നത് അപകടം ചെയ്യും. ഇത് കുട്ടിയെ ഈ സ്വഭാവം സ്ഥിരീകരിക്കാനും അതിൽ പ്രോഗ്രാം ചെയ്യാനും ഇടയാക്കും,  അവൻ സമൂഹത്തിലേക്ക് ഇറങ്ങുംബോൾ ബന്ധങ്ങൾ നയിക്കാൻ കഴിവില്ലാത്തവനാണെന്ന് സ്വയം വിലയിരുത്തുകയും ചെയ്യും.

മറ്റു നിരവധി കഴിവുകളുള്ള കുട്ടിയിൽ അപകർഷതാബോധം ബോധം ഉണ്ടാക്കുന്ന മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന സ്വഭാവം രക്ഷിതാക്കൾ പാടെ ഒഴിവാക്കണം.

അതോടൊപ്പം കുട്ടി വളരെ സൈലന്റായി കാണപ്പെട്ടാൽ അവന് മാതാപിതാക്കൾ ആവശ്യമായ പിന്തുണ നൽകണമെന്നും അൽ ഹനൂഫ് ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്