എമിറേറ്റ്സിൻ്റെ ഇക്കോണമി ക്ളാസിൽ ലഗേജ് പരിധി കുറച്ചു
അബുദാബി: എമിറേറ്റ്സ് എയർലൈൻസിൻ്റെ ലഗേജ് നിബന്ധനകളില്‍ മാറ്റം വരുത്തി. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ ലഗേജിൻ്റെ അളവിൽ അഞ്ച് കിലോയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. അതേ സമയം ഇക്കണോമി ക്ലാസില്‍ തന്നെ വില കൂടിയ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അധിക ലഗേജ് ലഭിക്കും. ഫെബ്രുവരി നാല് മുതൽ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
സ്പെഷൽ, സേവർ, ഫ്ലക്സ്, ഫ്ലക്സ് പ്ലസ് എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കിയാണ് ഇക്കണോമി ക്ലാസിനെ എമിറേറ്റ്സ് തിരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിന്റെയും ലഗേജ് പരിധിയില്‍ വ്യത്യാസമുണ്ട്.
ഇക്കണോമി സ്പെഷ്യലില്‍ ഇത് വരെ 20 കിലോ ലഗേജ് കൊണ്ടുപോകാമായിരുന്നത് പുതിയ നിബന്ധന പ്രകാരം 15 കിലോ ആക്കി കുറച്ചിരിക്കുകയാണു. ഇക്കണോമി സേവറില്‍ 30 കിലോ ഉണ്ടായിരുന്നത് 25 കിലോ ആയും കുറയും. അതേ സമയം ഫ്ലെക്സിനും ഫ്ലെക്സ് പ്ലസിലും നേരത്തെയുണ്ടായിരുന്ന ലഗേജ് പരിധി തന്നെ അനുവദിക്കും. അവ യഥാക്രമം 30 കിലോ, 35 കിലോ എന്നിങ്ങനെയായിരുന്നു.
ഫെബ്രുവരി നാലിനു മുംബ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പഴയ അളവിൽ തന്നെ ലഗേജ് കൊണ്ടുപോകാം. പുതിയ ലഗേജ് പരിധി അമേരിക്ക, യൂറോപ് എന്നീ സെക്ടറുകളിൽ ബാധകമാകില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa