ഒമാനിൽ അനധികൃത ടാക്സികൾക്കെതിരെ കർശന നടപടി
മസ്കറ്റ്: ഒമാനിൽ അനധികൃത ടാക്‌സി സർവീസുകൾ നടത്തുന്ന വിദേശികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമ ലംഘകരെ പിടി കൂടാൻ റോയൽ ഒമാൻ പൊലീസ് പരിശോധന ശക്തമാക്കി. പിടിക്കപ്പെട്ടാൽ വൻ തുക പിഴ ചുമത്തും.
ഒമാനിൽ സ്വദേശികൾക്ക് മാത്രമായി അനുവദിച്ചിട്ടുള്ള ടാക്സി മേഖലകളിൽ വിദേശികൾ സമാന്തര സർവീസുകൾ നടത്തി വരുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തില്‍ ആണ് ഗതാഗത മന്ത്രാലയം പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.
യാത്രക്കാർ അനധികൃത ടാക്‌സികൾ ഒഴിവാക്കണമെന്നു ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa