Sunday, September 22, 2024
HealthTop Stories

ഒരു ദിവസം ആറ് മണിക്കൂറിൽ താഴെയാണോ നിങ്ങളുടെ ഉറക്കം ? എങ്കിൽ ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

പ്രമുഖ സൗദി കൺസൾട്ടന്റും കാർഡിയോളജിസ്റ്റുമായ ഡോ. ഖാലിദ് അൽ-നിംർ, ഒരു ദിവസം 6 മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

അമിതവണ്ണം വർദ്ധിപ്പിക്കുക, സമ്മർദ്ദം വർദ്ധിപ്പിക്കുക, ട്രൈഗ്ലിസറൈഡുകൾ ഉയർത്തുക എന്നിവക്ക് 6 മണിക്കൂറിൽ താഴെയുള്ള ഉറക്കം കാരാണമാകും.

അതോടൊപ്പം  പ്രമേഹ സാധ്യത വർദ്ധിപ്പിക്കുക, ഹൃദയ,  മസ്തിഷ്കാഘാത സാധ്യതകൾ ഇരട്ടിയാക്കുക എന്നിവക്കും കുറഞ്ഞ സമയത്തെ ഉറക്കം കാരണമാകും.

പ്രമേഹം, സമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയുണ്ടാകുന്നതിൽ മനഃശാസ്ത്രപരമായ പങ്ക് ഉണ്ടെന്നും ഡോ: അൽ നിംർ ഓർമ്മിപ്പിച്ചു.

അതിനാൽ ഹൃദ്രോഗികളുടെയും പ്രായമായവരുടെയും ആരോഗ്യത്തിൽ മാനസികവും ശാരീരികവുമായ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്