Sunday, September 22, 2024
Saudi ArabiaTop Stories

ഹജ്ജ്; അപേക്ഷകർ സ്വീകരിച്ചിരിക്കേണ്ട വാക്സിനേഷനുകളെക്കുറിച്ച് വ്യക്തമാക്കി മന്ത്രാലയം

ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നവർ കൊറോണ പ്രതിരോധ വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

കൊറോണ വാക്സിനേഷനു പുറമെ മെനിഞ്ചോകോക്കൽ വാക്സിനേഷൻ, സീസണൽ ഇൻഫ്ലുവൻസാ വാക്സിനേഷൻ എന്നിവയും പൂർത്തിയാക്കിയിരിക്കണം.

അതോടൊപ്പം തീർഥാടകൻ ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ബാധിച്ചയാളായിരിക്കരുത് എന്നതും വ്യവസ്ഥയാണ്.

വിസിറ്റിംഗ് വിസയിലോ അത് പോലുള്ള മറ്റു വിസകളിലോ വന്നവരെ ആശ്രിതരാക്കിക്കൊണ്ട് ഹജ്ജിനുള്ള അപേക്ഷയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.

അപേക്ഷകൻ 12 വയസ്സിനു മുകളിൽ (ഹിജ്രി ഡേറ്റ്) പ്രായമുള്ളയാളായിരിക്കണം. അതേ സമയം ഉയർന്ന പ്രായ പരിധി ഈ വർഷം ഒഴിവാക്കിയിട്ടുണ്ട്.

നേരത്ത ഹജ്ജ് നിർവ്വഹിക്കാത്തയാളുകൾക്കായിരിക്കും ഈ വർഷം ഹജ്ജിനു മുൻഗണന ലഭിക്കുകയെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. ഈ നിബന്ധനയിൽ നിന്ന് മഹ്രം ആയവരെ ഒഴിവാക്കിയിട്ടുണ്ട്.

ഈ വർഷത്തെ ഹജ്ജ് കൊറോണക്ക് മുമ്പുള്ള സ്ഥിതിയിൽ ആയിരിക്കുമെന്നും തീർഥാടകരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും ഹജ്ജ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ചരിത്രത്തിലാദ്യമായി ഒന്നേമുക്കാൽ ലക്ഷം ഹജ് ക്വാട്ട ഇന്ത്യക്ക് അനുവദിച്ചത് ശ്രദ്ധേയമാണ്.

അറേബ്യൻ  മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa







അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്