സൗദി സ്പാനിഷ് സൂപർ കപ്പ് ; കലാശപ്പോരാട്ടം റിയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ
റിയാദ്: റിയൽ ബെറ്റിസിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ (4-2) തോൽപ്പിച്ച് ബാഴ്സലോണ സ്പാനിഷ് സൂപർ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനലിൽ റിയൽ മാഡ്രിഡുമായാണ് ബാഴ്സലോണ ഏറ്റ് മുട്ടുക.
നേരത്തെ റിയൽ മാഡ്രിഡ് വലെൻസിയയെ പെനാൽട്ടി ഷൂട്ടൗട്ടിൽ (4-3) തോൽപ്പിച്ചായിരുന്നു ഫൈനലിൽ പ്രവേശിച്ചത്.
റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ 15 ആം തീയതി (ഞായർ) സൗദി ടൈം രാത്രി 10 മണിക്ക് ആയിരിക്കും കലാശപ്പോരാട്ടം.
ഇത് മൂന്നാം തവണയാണ് സ്പാനിഷ് സൂപർ കപ്പ് മത്സരങ്ങൾ സൗദിയിൽ നടക്കുന്നത്. മുൻ വർഷങ്ങളിൽ ജിദ്ദയിലും റിയാദിലുമായി നടന്ന രണ്ട് ടൂർണമെന്റുകളിലും റിയൽ മാഡ്രിഡ് ആയിരുന്നു ജേതാക്കൾ.
ഈ മാസം 18 ന് റിയാദിൽ വെച്ച് നടക്കുന്ന ഇറ്റാലിയൻ സൂപർ കപ്പ് മത്സരത്തിൽ എസി മിലാനും ഇന്റർ മിലാനും തമ്മിൽ ഏറ്റ് മുട്ടുന്നുണ്ട്.
അതെ സമയം ജനുവരി 19 നു മെസ്സിയടങ്ങുന്ന പിഎസ്ജി ക്കെതിരെയുള്ള അൽ നസ്ർ-അൽ ഹിലാൽ സഖ്യത്തിന്റെ മത്സരമാണ് ലോകം ഉറ്റു നോക്കുന്നത്. സൂപർ താരം റോണാൾഡോ അൽ നസ്റിനു വേണ്ടി ആദ്യമായി അന്നാണ് കളത്തിലിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa