Sunday, November 24, 2024
Saudi ArabiaTop Stories

ഹജ്ജ്; ബുക്കിംഗ് കൺഫേം ആകുന്നതിന് മുഴുവൻ തുകയും അടച്ചിരിക്കണം

മക്ക: ഹജ്ജിനുള്ള അപേക്ഷകന്റെ റിസർവേഷൻ സ്റ്റാറ്റസ് “സ്ഥിരീകരിച്ചത്” എന്നതിലേക്ക് മാറ്റുന്നതിന് പേയ്‌മെന്റുകൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

തീർഥാടകൻ നിശ്ചയിക്കുന്ന യാത്രാമാർഗവും എത്തിച്ചേരുന്ന നഗരവും അനുസരിച്ച് ഗതാഗത ഫീസും ഹജ്ജ് പാക്കേജിന്റെ രൂപവും വ്യത്യാസപ്പെടുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

ഹജ്ജിനായുള്ള നിയുക്ത വിസ കൈവശമുള്ളവർക്കും അല്ലെങ്കിൽ രാജ്യത്ത് അംഗീകൃത താമസ രേഖയുള്ളവർക്കും (ഇഖാമ) മാത്രമേ ഹജ്ജ്
ചെയ്യാൻ കഴിയൂ.

വിസിറ്റിംഗ് വിസയിലോ അത് പോലുള്ള മറ്റു വിസകളിലോ വന്നവരെ ആശ്രിതരാക്കിക്കൊണ്ട് ഹജ്ജിനുള്ള അപേക്ഷയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. അപേക്ഷകൻ 12 വയസ്സിനു മുകളിൽ (ഹിജ്രി ഡേറ്റ്) പ്രായമുള്ളയാളായിരിക്കണം.

ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നവർ കൊറോണ പ്രതിരോധ വാക്സിനേഷനും മെനിഞ്ചോകോക്കൽ വാക്സിനേഷൻ, സീസണൽ ഇൻഫ്ലുവൻസാ വാക്സിനേഷനും പൂർത്തിയാക്കിയിരിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചിരുന്നു.

അറേബ്യൻ  മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്