Monday, September 23, 2024
Riyadh

“ആയിരത്തിയൊന്ന് രാവുകൾ”; റിയാദ് കലാഭവന്റെ പുതിയ നാടകത്തിലേക്ക് കലാകാരന്മാരെ ക്ഷണിക്കുന്നു

ഖിലാഫത്ത്‌ 1921 എന്ന നാടകത്തിന്റെ ചരിത്ര വിജയത്തിനുശേഷം റിയാദ്‌ കലാഭവൻ അവതരിപ്പിക്കുന്ന നാടകം “ആയിരത്തിയൊന്ന് രാവുകൾ”. കേരള നാടക ആകാഡമിയുടെ നിരവദി പുരസ്കാരങ്ങളും, നാടകസംവിധായകനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുള്ള ശ്രി.രാജിവ്‌ മമ്മിളിയുടെ സംവിധാനത്തിലും പ്രവാസി നാടക സംവിധായകനും അഭിനേതാവുമായ ശ്രി. ഷാരോൺ ശരീഫിന്റെ സഹസംവിധാനത്തിലും, ശ്രി പ്രവീൺവടക്കുംതല രചനയും നിർവ്വഹിക്കുന്ന നാടകം മാർച്ച്‌ 2019 ഇൽ അരങ്ങിലെത്തിക്കുമെന്ന് സംഘാടകർ വാർത്താമാധ്യമങ്ങളെ അറിയിച്ചു.

100 കഥാപാത്രങ്ങൾ അണിനിരക്കുന്ന നാടകത്തിൽ റിയാദ്‌ പൊതുസമൂഹത്തിലെ കലാകാരന്മാർക്‌ അവസരമൊരുക്കുമെന്നും അറിയിക്കുകയുണ്ടായി.

നാടകത്തിൽ അഭിനയിക്കുവാൻ താത്പര്യമുള്ള പെൺകുട്ടികൾ, ആൺകുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർ രേഖപെടുത്തിയിരിക്കുന്ന നംബരുകളിലെ ഭാരവാഹികളുമായി ബന്ധപെടുക.

ഷാരോൺ ശരീഫ്‌ -0531579498
ശ്രീ സജി കൊല്ലം -0551373423
ശ്രി. രാജൻ കാരിച്ചാൽ – 0509325261

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q