സൗദിയിൽ അടുത്ത മാസം തുടർച്ചയായ നാല് ദിവസം അവധി
സൗദിയിലെ സ്വകാര്യ-പൊതുമേഖലാ ജീവനക്കാർക്ക് അടുത്ത മാസം തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും.
ഫെബ്രുവരി 22 ബുധൻ മുതൽ ഫെബ്രുവരി 25 ശനി അടക്കമുള്ള നാല് ദിവസങ്ങളായിരിക്കും അവധി ലഭിക്കുക.
സൗദി സ്ഥാപക ദിനമെന്നതിനാലാണ് ഫെബ്രുവരി 22 ബുധനാഴ്ച അവധി ലഭിക്കുന്നത്.
രണ്ട് നിശ്ചിത പൊതു അവധി ദിനങ്ങൾക്കിടയിൽ ഒരു പ്രവൃത്തി ദിനം വന്നാൽ പ്രസ്തുത ദിവസവും അവധി നൽകിയിരിക്കണം എന്ന തൊഴിൽ നിയമ പ്രകാരം ആണ് ഫെബ്രുവരി 23 വ്യാഴാഴ്ചയും അവധി നൽകുക.
അതോടൊപ്പം വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടെയാകുന്നതോടെ മൊത്തം തുടർച്ചയായ നാലു അവധി ദിനങ്ങൾ ലഭിക്കുന്നു.
ചില സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് ശനിയാഴ്ച വാരാന്ത്യ അവധി നൽകാറില്ല. അത്തരം ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസം ആയിരിക്കും അവധി ലഭിക്കുക.
പൊതു അവധി ദിനങ്ങളിൽ നിർബന്ധിതാവസ്ഥയിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളിക്ക് വേതനം നൽകേണ്ടത് എപ്രകാരമാണെന്ന് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. വിശദമായി അറിയാൻ https://arabianmalayali.com/2022/09/10/41766/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa