സൗദി വനിതകളെ വിവാഹം ചെയ്താൽ സൗദി പൗരത്വം; പ്രചരിക്കുന്നത് വ്യാജ വാർത്ത
സൗദി വനിതകളെ കല്യാണം കഴിക്കുന്ന വിദേശികൾക്ക് എളുപ്പത്തിൽ സൗദി പൗരത്വം ലഭിക്കുമെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത.
സൗദി വനിതകളെ വിവാഹം ചെയ്ത, സൽസ്വഭാവിയായ, 10 വർഷം സൗദിയിൽ കഴിഞ്ഞ, അറബി ഭാഷ അറിയുന്ന വിദേശികൾക്ക് എളുപ്പത്തിൽ സൗദി പൗരത്വം ലഭിക്കുമെന്ന തരത്തിൽ ആയിരുന്നു പ്രചാരണം നടന്നത്.
നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ചില ഔദ്യോഗിക മാധ്യമങ്ങളിലും വരെ പ്രസ്തുത വ്യാജ വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയെ ബന്ധപ്പെട്ടിതിന്റെ അടിസ്ഥാനത്തിൽ വസ്തുത താഴെ വിവരിക്കുന്നു.
സൗദി വനിതകൾക്ക് വിദേശി ഭർത്താവിൽ ജനിച്ച കുട്ടികൾക്ക് സൗദി പൗരത്വം നൽകുന്നത് സംബന്ധിച്ച നിയമത്തിലെ ഒരു ഭേദഗതിയാണ് തെറ്റായ രീതിയിൽ പ്രചരിക്കപ്പെട്ടത് എന്നതാണ് വസ്തുത.
ഇത് വരെ സൗദി വനിതകൾക്ക് വിദേശി ഭർത്താവിൽ ജനിച്ച കുട്ടികൾക്ക് നിബന്ധനകൾ ഒത്ത് വന്നാൽ പൗരത്വം നൽകുന്നത് ആഭ്യന്തര മന്ത്രിയുടെ അധികാര പരിധിയിൽ പെടുന്ന കാര്യമായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിൽ ആഭ്യന്തര മന്ത്രിക്ക് ശുപാർശ ചെയ്യാൻ മാത്രമാണ് അധികാരം. പൗരത്വം നൽകുന്നതിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതായിരിക്കും. നിലവിൽ കിരിടാവകാശിയാണ് സൗദി പ്രധാന മന്ത്രി.
ചുരുക്കത്തിൽ സൗദി വനിതകളുടെ വിദേശി ഭർത്താവിൽ ജനിച്ച കുട്ടികൾക്ക് പൗരത്വം നൽകുന്നതിനുള്ള അന്തിമാധികാരം പ്രധാനമന്ത്രിക്ക് നല്കിയ ഒരു ഭേദഗതിയെയാണ് സൗദി വനിതയെ കല്യാണം കഴിച്ചാൽ വിദേശികൾക്ക് പൗരത്വം ലഭിക്കും എന്ന രീതിയിൽ തെറ്റായി പ്രചരിപ്പിക്കപ്ലെട്ടത് എന്ന് സാരം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa