Sunday, November 24, 2024
Saudi ArabiaTop Stories

നിങ്ങളുടെ ടിക്കറ്റാണ് വിസ; ഇനി സൗദിയിലേക്ക് വിദേശികൾ ഒഴുകും

സൗദി എയർവേസ് വാക്താവ് അറിയിച്ച “യുവർ ടിക്കറ്റ് ഈസ് എ വിസ” പ്രോഗ്രാം സൗദിയിലേക്ക് വിദേശികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.

സൗദിയയുടെ ടിക്കറ്റ് എടുക്കുന്നവർക്ക് 96 മണിക്കൂർ അഥവാ നാല് ദിവസം സൗദിയിൽ കഴിയാനുള്ള വിസയും നൽകുമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത.

ഓൺലൈനിൽ സൗദിയയുടെ ടിക്കറ്റ് എടുക്കുന്ന സമയം 96 മണിക്കൂർ വിസ ആവശ്യമുണ്ടോ എന്ന ചോദ്യത്തിനു ഉണ്ട് എന്നാണ് മറുപടിയെങ്കിൽ വെറും 3 മിനുട്ട് കൊണ്ട് നടപടികൾ പൂർത്തിയാക്കി വിസ ഇഷ്യു ചെയ്യുന്നതാണ് പദ്ധതി.

വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റിലേക്ക് പോകാതെത്തന്നെ വിസ ലഭിക്കും എന്നത് പ്രത്യേകതയാണ്.

“Your Ticket is a Visa” പ്രോഗ്രാം സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് വലിയ ഡിമാൻഡ് സൃഷ്ടിക്കുമെന്ന് സൗദിയ വാക്താവ് ഊന്നിപ്പറഞ്ഞു, ഈ വർഷം അന്താരാഷ്ട്ര ഫ്ലൈറ്റുകൾ 40% വർദ്ധിപ്പിക്കാൻ എയർ കാരിയർമാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

സൗദി അറേബ്യ, പ്രത്യേകിച്ച് ജിദ്ദ നഗരം, ഉംറയുടെ കർമ്മങ്ങൾ നിർവഹിക്കുന്നതിനും തുടർന്ന് മറ്റു കാര്യങ്ങൾ പൂർത്തീകരിക്കുന്നതിനും ഒരു സ്റ്റോപ്പ് പോയിന്റായി വിവിധ ഇസ്ലാമിക സമൂഹങ്ങൾ ശുഭാപ്തിവിശ്വാസം പുലർത്തണമെന്ന ഞങ്ങളുടെ ആഗ്രഹമാണ് പ്രോഗ്രാം ആരംഭിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് വാക്താവ് അൽ-ഷഹ്‌റാനി കൂട്ടിച്ചേർത്തു.

അതേ സമയം പദ്ധതി ജിദ്ദ എയർപോർട്ടിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഉൾപ്പെടുന്നുവെന്നും ഷഹ്രാനി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്