സൗദിയിൽ ഭിക്ഷാടനത്തിന് പിടിക്കപ്പെടുന്ന വിദേശികൾക്കുള്ള ശിക്ഷ വെളിപ്പെടുത്തി അധികൃതർ
സൗദിയിൽ ഭിക്ഷാടനത്തിനുള്ള ശിക്ഷയെക്കുറിച്ച് ഭിക്ഷാടന വിരുദ്ധ കാമ്പയിൻ വക്താവ് ഖാലിദ് അൽ കുറൈദിസ് വ്യക്തമാക്കി.
ഭിക്ഷാടനത്തിനു പിടിക്കപ്പെടുന്ന വിദേശികൾക്കുള്ള ശിക്ഷ നാടുകടത്തലാണ്.
ഇത്തരത്തിൽ നാട് കടത്തപ്പെടുന്നവരെ ഹജ്ജ്, ഉംറ എന്നിവക്ക് മാത്രമേ രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിനു അനുവദിക്കുകയുള്ളൂ.
ഭിക്ഷാടനം നടത്തുന്ന വിദേശികൾ ആരായാലും നാടുകടത്തുമെന്ന് ആന്റി ബെഗറി കാമ്പെയ്‌നിന്റെ വക്താവ് ഊന്നിപ്പറഞ്ഞു.
‘ഗൾഫ് റൊട്ടാന’ ചാനലിൽ സംപ്രേക്ഷണം ചെയ്ത ‘യാ ഹല’ പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വാക്താവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേ സമയം ഭിക്ഷാടനത്തിനെതിരെ ജനറൽ സെക്യൂരിറ്റി വീണ്ടും മുന്നറിയിപ്പ് നൽകി, ഇത് നിയമവിരുദ്ധമായ ആവശ്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും പണം പിരിക്കുന്ന ഒരു സംവിധാനമാണെന്ന് സെക്യുരിറ്റി പൊതുജനങ്ങളോട് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa