മരപ്പലകൾക്കുള്ളിൽ ഒളിപ്പിച്ച് സൗദിയിലേക്ക് 30 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു
ദമാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖം വഴി സൗദിയിലേക്ക് വൻ തോതിൽ മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി തകർത്തു.
രാജ്യത്തേക്ക് വന്ന ഒരു ചരക്കിൽ 29,72,400 മയക്ക് മരുന്ന് ഗുളികകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷിപ്മെന്റിലെ മരപ്പലകകൾക്കുള്ളിൽ ആയിരുന്നു ഇത്രയുമധികം മയക്ക് മരുന്ന് ഗുളികകൾ ഒളിപ്പിച്ചിരുന്നത്.
പിടിച്ചെടുക്കൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, ചരക്ക് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാാക്കാനും സംരക്ഷിക്കുന്നതിനുമായി കള്ളക്കടത്ത് ശ്രമങ്ങൾക്ക് തടയിടുന്നതായും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു.
കള്ളക്കടത്തുകൾ തടയാനായി (1910) എന്ന നംബറിലോ അല്ലെങ്കിൽ ഇ-മെയിൽ (1910@zatca.gov.sa) വഴിയോ അന്താരാഷ്‌ട്ര നമ്പർ (00966114208417) വഴിയോ ബന്ധപ്പെടണമെന്ന് എല്ലാവരോടും അതോറിറ്റി ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa