Monday, November 25, 2024
Saudi ArabiaTop Stories

കാലാവസ്ഥാ വ്യതിയാനം; ജാഗ്രതാ നിർദ്ദേശവുമായി സൗദി സിവിൽ ഡിഫൻസ്

ജിദ്ദ: ഇന്ന് മുതൽ അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നും ജാഗ്രത പുലർത്തണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

അൽ-ഐസ്, ബദർ, യാൻബു, അൽ-ഉല, ഖൈബർ, മദീന, അൽ-മഹ്ദ്, വാദി എന്നിവയുൾപ്പെടെ മദീന മേഖലയെ സാമാന്യം ശക്തമായ മഴ ബാധിച്ചേക്കും.

അതോടൊപ്പം തബൂക്കിന്റെ ചില ഭാഗങ്ങൾ, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, കിഴക്കൻ മേഖല, ഖസീം എന്നിവിടങ്ങളിലും മഴ അനുഭവപ്പെടും.

മക്ക, ജിദ്ദ, റാബിഗ്, താഇഫ്, ജുമും, അൽ-കാമിൽ, ഖുലൈസ്, ബഹ്‌റ എന്നിവിടങ്ങളിലും നേരിയ തോതിൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങൾ, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടും  ബുധൻ, വ്യാഴം ദിവസങ്ങളിൽ തബൂക്ക് മേഖലയിലെ ജബൽ അൽ ലോസ്, അൽഖാൻ, അൽ ളഹർ എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ചയും അനുഭവപ്പെടും.

കനാലുകൾ, വെളളം കൂടുന്ന സ്ഥലങ്ങൾ, ചതുപ്പുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയും  അവ അപകടകരമായ സ്ഥലങ്ങളായതിനാൽ അവയിൽ നീന്തരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്