വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി; വിട പറഞ്ഞത് പ്രഭാഷണ കലയിലെ കുലപതി
ആലപ്പുഴ: അന്തരിച്ച പ്രമുഖ മുസ്‌ലിം പണ്ഡിതനും വാഗ്മിയുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി (93) കേരളീയ മുസ്‌ലിം പണ്ഡിതരിൽ വേറിട്ട വ്യക്ത്വിത്വത്തിന്നുടമയായിരുന്നു.
പ്രഭാഷണ വേദികളിൽ തന്റേതായ സാന്നിദ്ധ്യം അറിയിച്ചിരുന്ന വൈലിത്തറ മൗലവി അമീറുൽ ഖുത്വബാ എന്ന സ്ഥാനപ്പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്.
വിശുദ്ധ ഖുർ ആനും ഹദീസിനും പുറമെ വേദങ്ങളും മറ്റു മതഗ്രന്ഥങ്ങളും സാഹിത്യവുമെല്ലാം തന്റെ പ്രസംഗത്തിൽ ഉൾക്കൊള്ളിച്ചിരുന്ന വൈലിത്തറയുടെ ശൈലി ആരെയും ആകർഷിപ്പിക്കുന്നതായിരുന്നു.
പഴയ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാഗ്ദ്ദോരണികൾ സമീപ കാലത്ത് നടത്തിയ ചില പ്രഭാഷണങ്ങളിലും മുഴങ്ങി നിന്നിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് പാനൂർ വരവ്കാട് ജുമാമസ്ജിദിൽ ആണ് വൈലിത്തറ മൗലവിയുടെ ഖബറടക്കം നടക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa