ഹജ്ജ് സീസൺ തൊഴിലാളികൾക്ക് വിസ സൗജന്യം
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ റിയാദിലെ ഇർഖ കൊട്ടാരത്തിൽ ചേർന്ന മന്ത്രി സഭാ യോഗം സുപ്രധാനമായ വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടു.
2023 നെ അറബ് കവിതയുടെ വർഷമായി ആചരിക്കാനുള്ള തീരുമാനത്തിനു മന്ത്രി സഭ അംഗീകാരം നൽകി.
ഹജ്ജ് സീസൺ ജോലികളുടെ ഭാഗമായി ബലി കർമ്മ, അനുബന്ധ ജോലികളുമായി ബന്ധപ്പെട്ട് രാജ്യത്തേക്ക് വരുന്ന വിദേശ തൊഴിലാളികളുടെ പ്രവേശന വിസാ ഫീസ് സൗദി ഭരണകൂടം വഹിക്കുന്നതിനുള്ള അംഗീകാരവും മന്ത്രി സഭ നൽകി.
അടുത്തിടെ ചില യൂറോപ്യൻ രാജ്യങ്ങളിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ കത്തിച്ചതിനെ കൗൺസിൽ ശക്തമായി അപലപിച്ചു.
റഷ്യൻ പ്രസിഡന്റുമായി കിരീടാവകാശി നടത്തിയ ടെലഫോൺ സംഭാഷണവും മന്ത്രിസഭ ചർച്ച ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa