Sunday, November 24, 2024
KeralaTop Stories

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തൊഴിൽ ഉറപ്പുവരുത്താൻ 50 കോടി; വിമാനയാത്രാ ചെലവ് കുറക്കാനും ഫണ്ട്

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ.

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് നൂറ് ദിവസത്തെ തൊഴിൽ ദിവസങ്ങൾ ഉറപ്പുകവരുത്തുകയാണ് തുക വകയിരുത്തിയതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്മെന്റ്’ എന്ന പദ്ധതി മുഖേനയായിരിക്കും ഓരോ പ്രവാസിക്കും പരമാവധി നൂറ് തൊഴിൽ ദിനങ്ങൾ എന്ന കണക്കിൽ വർഷത്തിൽ ഒരു ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുക.

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനും അവരുടെ നിലനിൽപ്പിന് ആവശ്യമായ പുതിയ പദ്ധതികൾ നടപ്പിൽ വരുത്താനും സർക്കാർ വലിയ ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

വിമാനയാത്ര ചെലവ് കുറക്കാനും ബഡ്ജറ്റിൽ ഫണ്ട് വകയിരുത്തി. ചാർട്ടേർഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കാനുമാണ് 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.

ഗൾഫിലുള്ള പ്രവാസികൾ വിമാനയാത്രക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരുന്നത് നിയന്ത്രിക്കാൻ, ആഭ്യന്തര, അന്താരാഷ്ട്ര വിമാനകമ്പനികളുമായും, ട്രാവൽ ഏജെന്സികളുമായും, പ്രവാസി അസോസിയേഷനുകളുമായും സർക്കാർ ചർച്ച നടത്തിയിട്ടുണെന്നും മന്ത്രി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa