സൗദി അറേബ്യക്ക് അഭിമാന നിമിഷം; വിദാദിനെ തോൽപ്പിച്ച് അൽ ഹിലാൽ “ക്ലബ് ലോകക്കപ്പ് ” സെമി ഫൈനലിൽ
റാബത്ത്: ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുടെ വിദാദ് ക്ലബിനു വേണ്ടി മൗലായ അബ്ദുല്ല സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് മുഴങ്ങിയ ഡ്രമുകളുടെ ശബ്ദം പെട്ടെന്ന് നിശബ്ദമായി. പുതു ചരിത്രം രചിച്ച് രാജ്യത്തിന്റെ അഭിമാനമായി പ്രമുഖ സൗദി ക്ലബ് അൽ ഹിലാൽ “ക്ലബ് വേൾഡ് കപ്പ് ” സെമി ഫൈനലിൽ പ്രവേശിച്ച നിമിഷമായിരുന്നു അത്.
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ കലാശിച്ച മത്സരത്തിൽ വിദാദ് കാസബ്ലങ്കയെ പെനാൽട്ടി ഷൂട്ടൗട്ടിൽ (5_3) ആയിരുന്നു അൽ ഹിലാൽ തറ പറ്റിച്ചത്.
മത്സരത്തിൽ ഒരു ഗോളിനു മുന്നിട്ട് നിന്ന വിദാദിനെതിരെ 93 ആം മിനുട്ടിൽ നേടിയ പെനാൽട്ടിയിലൂടെയായിരുന്നു ഹിലാൽ സമനില ഗോൾ നേടിയത്.
ഫെബ്രുവരി 7 ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനലിൽ ബ്രസീലിന്റെ ഫ്ലമെങ്ഗോയെയാണ് ഇനി അൽ ഹിലാൽ നേരിടുക.
നിലവിൽ ക്വാർട്ടറിൽ ഉള്ള റിയൽ മാഡ്രിഡ് കഴിഞ്ഞാൽ കപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീം ആണ് ഫ്ലമെങ്ഗോ എന്നതിനാൽ അൽ ഹിലാലിനു സെമി പോരാട്ടം കടുപ്പമാകും എന്നാണ് വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa