ഇത് ചരിത്രം; അൽ ഹിലാൽ ലോക ക്ലബ് ഫുട്ബോൾ ഫൈനലിൽ
ലോക ക്ലബ് ഫുട്ബോൾ ഫൈനലിലേക്ക് ചരിത്ര പ്രവേശനം നടത്തി സൗദിയുടെ അൽ ഹിലാൽ.
സൗത്ത് അമേരിക്കൻ പ്രതിനിധികളായ ബ്രസീലിന്റെ ഫ്ലമെങ്ഗോയെയാണ് 3 – 2 നു ഏഷ്യൻ പ്രതിനിധികളായ അൽ ഹിലാൽ തോൽപ്പിച്ചത്. ക്ലബ് ഫുട്ബോൾ വേൾഡ് കപ്പ് ഫൈനലിലേക്ക് ആദ്യമായാണ് ഒരു സൗദി ടീം യോഗ്യത നേടുന്നത്.
ആദ്യ പകുതിയുടെ അവസാന നിമിഷം ജെഴ്സൺ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ രണ്ടാം പകുതിയിൽ 10 പേരുമായാണ് ഫ്ലെമെങ്ഗോ കളിച്ചത്.
അൽ ഹിലാലിനു വേണ്ടി ദോസരി പെനാൽട്ടിയിലൂടെ രണ്ട് ഗോളുകളും ലൂസിയാനോ ഒരു ഗോളും സ്കോർ ചെയ്തപ്പോൾ ഫ്ലമെങ്ഗോയുടെ രണ്ട് ഗോളുകളും പെഡ്രോയായിരുന്നു നേടിയത്.
ഇന്ന് യൂറോപ്യൻ പ്രതിനിധികളായ റിയൽ മാഡ്രിഡും ആഫ്രിക്കൻ പ്രതിനിധികളായ ഈജിപ്തിന്റെ അൽ അഹ് ലിയും തമ്മിൽ നടക്കുന്ന സെമി ഫൈനൽ മത്സരത്തിലെ വിജയികളെയാണ് അൽ ഹിലാൽ ഫൈനലിൽ നേരിടുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa