Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ സ്മാർട്ട് പട്രോളിംഗ് വരുന്നു

ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാവി സംരംഭങ്ങളുടെ ഭാഗമായി വ്യക്തികളെ തിരിച്ചറിയാനും വിവിധ നിയമലംഘനങ്ങൾ നിരീക്ഷിക്കാനും കഴിയുന്ന “സ്മാർട്ട് പട്രോൾ” ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അവലോകനം ചെയ്തു.

ട്രാഫിക് സുരക്ഷയെ ബാധിക്കുന്ന ലംഘനങ്ങൾ നിരീക്ഷിക്കാനും ആളുകളെ തിരിച്ചറിയാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നിക്കുകൾ ഉപയോഗിച്ചാണ് സ്മാർട്ട് പട്രോൾ പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

സുരക്ഷാ സംവിധാനങ്ങളുമായുള്ള സംയോജനം ഉറപ്പാക്കുന്നതിനും റോഡിലെ സുരക്ഷാ സംവിധാനവും സുരക്ഷയും വികസിപ്പിക്കുന്നതിനുമായി സ്മാർട്ട് പട്രോൾ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു.

സകാത്ത്, ഇൻകം ആന്റ് കസ്റ്റംസ് കോൺഫറൻസിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പവലിയനിലായിരുന്നു സ്മാർട്ട് പട്രോളിംഗ് സംബന്ധിച്ച അവലോകനം നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്