സൗദിയിലെ ഏത് എയർപോർട്ടിലും ഉംറക്കാർക്ക് ഇറങ്ങാമെന്ന സർക്കുലർ സൗദി സന്ദർശകർക്ക് ആശ്വാസമാകും
സൗദിയിലെ ഏത് എയർപോർട്ടുകളിലും ഉംറ വിസയിലെത്തുന്നവർക്ക് ഇറങ്ങാമെന്ന സൗദി സിവിൽ ഏവിയേഷന്റെ പുതിയ സർക്കുലർ നിരവധി പ്രാസികൾക്കും സൗദി സന്ദർശകർക്കും ആശ്വാസമാകും.
ഉംറ വിസക്ക് നിലവിൽ 90 ദിവസം കാലാവധിയുണ്ടെന്നിരിക്കെ വിസിറ്റ് വിസകളെ മാത്രം ആശ്രയിക്കാതെ പലരും ഇപ്പോൾ ഉംറ വിസയിൽ സൗദിയിൽ പ്രവേശിക്കുന്നുണ്ട്.
ജിദ്ദ, മദീന എയർപോർട്ടുകളിലല്ലാതെ ഉംറ വിസക്കാർക്ക് ഇറങ്ങാൻ പാടില്ലെന്ന പണ്ടുള്ള നിബന്ധന മാറ്റി , സൗദിയിലെ ഏത് എയർപോർട്ടിലും ഇറങ്ങാം എന്ന പുതിയ നിയമം ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നെങ്കിലും പല വിദേശ വിമാനക്കമ്പനികളും അത് പാലിക്കാൻ വിമുഖത കാണിച്ചിരുന്നു.
സിവിൽ ഏവിയേഷൻ സർക്കുലർ ലഭിച്ചില്ല എന്ന കാരണമായിരുന്നു പല സ്വകാര്യ വിമാനക്കംബനികളും പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോൾ സിവിൽ ഏവിയേഷൻ ഇറക്കിയ സർക്കുലറിൽ സ്വകാര്യ, പ്രൈവറ്റ് വിമാനങ്ങളെ പ്രത്യേകം പരാമർശിച്ച് തന്നെ പുതിയ നിയമം ഓർമ്മപ്പെടുത്തുന്നുണ്ട്.
സൗദിയിലെ ഏത് എയർപോർട്ടിലും ഇറങ്ങാം എന്നതിനൊടോപ്പം ഏത് എയർപോർട്ടിൽ നിന്നും മടങ്ങാനും ഉംറ തീർഥാടകർക്ക് പുതിയ സർക്കുലർ പ്രകാരം അനുമതിയുണ്ട്.
ഏതായാലും വിസിറ്റ് വിസയിൽ കൊണ്ട് വരാൻ പ്രയാസമുള്ളവരെ ഉംറക്ക് കൊണ്ട് വന്ന് കുടെത്താമസിപ്പിക്കുന്ന സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രവാസികൾക്ക് സിവിൽ ഏവിയേഷന്റെ പുതിയ സർക്കുലർ വലിയ ആശ്വാസമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa