നിലവിലെ ഉംറ സീസണിൽ ഇത് വരെ 5 മില്യണിനടുത്ത് വിദേശ തീർഥാടകർ പുണ്യ ഭൂമികളിലെത്തി
ജിദ്ദ: നിലവിലെ ഉംറ സീസണിൽ ഏകദേശം അഞ്ച് ദശലക്ഷം വിദേശ ഉംറ തീർഥാടകർ സൗദി അറേബ്യയിലെത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരി 14 ചൊവ്വാഴ്ച വരെ, ഈ ഉംറ സീസണിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 48,40,764 തീർഥാടകർ വ്യോമ, കര, കടൽ തുറമുഖങ്ങൾ വഴി രാജ്യത്ത് എത്തി.
ഈ തീർത്ഥാടകരിൽ, 42,58,151 തീർത്ഥാടകർ അവരുടെ കർമ്മങ്ങൾ പൂർത്തിയാക്കി അവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെട്ടപ്പോൾ സൗദി അറേബ്യയിൽ ഇപ്പോൾ ഉള്ള തീർത്ഥാടകരുടെ എണ്ണം 5,82,613 ആണ്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 43,29,349 തീർഥാടകർ എത്തിയതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കര അതിർത്തി ക്രോസിംഗുകളിലൂടെ 5,07,430 തീർത്ഥാടകർ എത്തി. 3985 തീർഥാടകർ തുറമുഖങ്ങൾ വഴിയും എത്തിയിട്ടുണ്ട്.
നിലവിലെ ഉംറ സീസൺ 2022 ജൂലൈ 30 ന് അഥവാ 1444 മുഹറം 1 ന് ആണ് ആരംഭിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa