Sunday, April 20, 2025
Saudi ArabiaTop Stories

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിൽ ഇന്ത്യക്കാർക്ക് മൂന്ന് ജോലി ഒഴിവുകൾ

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ക്ലർക്ക് തസ്തികയിൽ ഒഴിവുകൾ. മൂന്ന് ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സൗദിയിലെ യോഗ്യതയുള്ള ഇന്ത്യക്കാരിൽ നിന്നും ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമാണ് അടിസ്ഥാന യോഗ്യത.

കൂടാതെ ഇംഗ്ലീഷും അറബിക്കും നന്നായി കെെകാര്യം ചെയ്യാൻ സാധിക്കണം. കംപ്യൂട്ടറിലും ഇംഗ്ലീഷ്,അറബി ടെെപ്പിങിലും പ്രാവീണ്യം ഉണ്ടായിരിക്കണം.

അപേക്ഷകരുടെ പ്രായം 21 നും 40 നും മദ്ധ്യേ. കൂടാതെ കാലാവധിയുള്ള പാസ്പോർട്ടും ഇഖാമയും നിർബന്ധവുമാണ്. സാലറി 4000 റിയാൽ.

അപേക്ഷ അയച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ എഴുത്ത് പരീക്ഷയിലേക്ക് തെരഞ്ഞെടുക്കും. വിജയിക്കുന്നവർക്ക് ടൈപ്പിങ് പരീക്ഷ ഉണ്ടായിരിക്കും. അതിന് ശേഷം ആയിരിക്കും സെലക്ഷൻ കമ്മിറ്റി മുമ്പാകെ എത്തുക. 

ഉദ്യോഗാർഥികൾ കാലാവധിയുള്ള പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ, ഇഖാമ തുടങ്ങിയവും കൂടാതെ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയും ജിദ്ദ കോൺസുലേറ്റിൽ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ ഫോമും വിശദവിവരങ്ങളും https://cgijeddah.gov.in/news_events_pdf/331603142-Clerk%20post%20Notice.pdf എന്ന ലിങ്കിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്