Monday, November 25, 2024
HealthTop Stories

കഴിക്കുന്ന ഭക്ഷണം തലച്ചോറിന്റെ ആരോഗ്യത്തിൽ പ്രധാന ഘടകം

ജിദ്ദ: മസ്തിഷ്ക കോശങ്ങളുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ഭക്ഷണമെന്ന് സൗദി ആരോഗ്യ വിദഗ്ധൻ ഡോ. മുഹമ്മദ് അൽ-അഹമ്മദി സ്ഥിരീകരിച്ചു.

പച്ചക്കറികൾ, പഴങ്ങൾ, മാംസം, മത്സ്യം, ചിക്കൻ എന്നിവയുൾപ്പെടെ ഭക്ഷണം സമീകൃതവും വൈവിധ്യപൂർണ്ണവുമായിരിക്കണമെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി.

മസ്തിഷ്ക കോശങ്ങൾ ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങൾ ശരിയായി നിർവഹിക്കാൻ ഈ വ്യത്യസ്ത ഘടകങ്ങളെല്ലാം ശരീരത്തെ സഹായിക്കും.

ശരീരാവയവങ്ങളുടെ പ്രവർത്തനത്തിനും  തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനുമാവശ്യമായ ഊർജ്ജം ഭക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്