Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിലെ ഒരു വിദേശ തൊഴിലാളിയുടെ ഏഴ് ഇനം ഫീസുകൾ കഫീൽ വഹിക്കണം

സൗദിയിലെ ഒരു വിദേശ തൊഴിലാളിയുടെ എഴ് ഇനം ഫീസുകൾ അയാളുടെ സ്പോൺസർ തന്നെ വഹിക്കണമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം ഓർമ്മപ്പെടുത്തി.

വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാനുള്ള ഫീസ്. ഇഖാമ ചാർജ്, വർക്ക് പെർമിറ്റ്‌ ഫീസ്, അവ പുതുക്കലും അതോടൊപ്പം പുതുക്കാൻ വൈകിയാൽ പിഴയടക്കലുമെല്ലാം കഫീലിന്റെ ഉത്തരവാദിത്വം ആണ്.

ഇവക്ക് പുറമെ പ്രൊഫഷൻ മാറ്റൽ, റി എൻട്രി ഫീസ്, ഫൈനൽ എക്സിറ്റിൽ പോകുന്ന തൊഴിലാളിക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് എന്നിവയും സ്പോൺസറുടെ ഉത്തരവാദിത്വം ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 പ്രകാരം ആണ് മേൽ പരാമർശിച്ച ഫീസുകളുടെ ഉത്തരവാദിത്വം കഫീലിന്റെ മേൽ വരുന്നത്.

അതോടൊപ്പം തൊഴിലാളിയുടെയും കുടുംബത്തിന്റെയും ഹെൽത്ത് ഇൻഷൂറൻസ് പ്രീമിയവും തൊഴിലുടമയുടെ ഉത്തരവാദിത്വത്തിലാണ് ഉൾപ്പെടുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്